തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയ്ക്ക് 91.53 കോടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ മാസം രണ്ടാം തവണയാണ് പണം അനുവദിക്കുന്നത്. നേരത്തെ 30 കോടി അനുവദിച്ചിരുന്നു. ഇതോടെ സഹായം 121.53 കോടിയും രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷം 5868.53 കോടിയുമായി. ഈ മാസം നൽകിയ തുകയിൽ 50 കോടി ശമ്പളം,പെൻഷൻ എന്നിവയ്ക്കും ബാക്കി 71.53 കോടി വായ്പാ തിരിച്ചടവിനുമാണ്. പെൻഷൻ വിതരണത്തിനായി പ്രാഥമിക കാർഷിക ക്രെഡിറ്റ് സംഘങ്ങളിൽ നിന്നും എടുത്ത വായ്പയാണ് തിരിച്ചടക്കുക.