ബാലരാമപുരം: നേമം യൂണിയൻ പൊന്നുമംഗലം ശാഖയുടെ വാർഷിക പൊതുയോഗവും ഗുരുപ്രതിഷ്ഠാ വാർഷികവും അമ്പത് വർഷം പൂർത്തിയാക്കിയ ശാഖയിലെ ദമ്പതികളെ ആദരിക്കലും ഇന്ന് നടക്കും. രാവിലെ 9ന് പതാക ഉയർത്തൽ,​ ഗുരുപൂജ,​ സമൂഹപ്രാർത്ഥന,​ 10ന്പൊതുയോഗം നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്യും. ശാഖ വൈസ് പ്രസിഡന്റ് എൻ.മണികണ്ഠൻ സ്വാഗതം പറയും. ശാഖ പ്രസിഡന്റ് സതീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഫണ്ട് വിതരണവും ദമ്പതികളെ ആദരിക്കലും നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ നിർവഹിക്കും. ശാഖാ സെക്രട്ടറി എസ്.അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഭരണസമിതി തിരഞ്ഞെടുപ്പ്.