photo

നെയ്യാറ്റിൻകര : 14 ന് വീട്ടിൽ നിന്ന് കാണാതായ തൊഴുക്കൽ കുഴിവിള മെലെ വീട്ടിൽ സന്തോഷ് രാജന്റെ മകൻ സഞ്ചു (19)വി ന്റെ മൃതദേഹം കണ്ടെത്തി. നെയ്യാറിലെ അണ്ണാവിളാകം കടവിലാണ് കണ്ടെത്തിയത്. സഞ്ചുവിനെ കാണാനില്ലെന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.മരിച്ചതെങ്ങനെയെന്ന് വിവരം ലഭിച്ചിട്ടില്ല. മരണവിവരത്തെക്കുറിച്ച് അന്വഷിച്ചുവരുന്നതായി നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു. സഞ്ചു ധനുവച്ചപുരം വി. ടി. എം എൻ. എസ്. എസ് കോളേജിൽ ബി.എ മലയാളം രണ്ടാം വർഷ വിദ്യാർത്ഥിയാണ്. അമ്മ , സഹോദരി സഞ്ജന (പ്ളസ് ടൂ വിദ്യാർത്ഥിനി) എന്നിവർക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇയാൾ.