h

കിളിമാനൂർ: കർഷക ദിനത്തോടനുബന്ധിച്ച് കൃഷിഭവനുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ കർഷക ദിനാചരണവും കാർഷിക വിപണന കേന്ദ്രങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷക ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലിലിന്റെ അദ്ധ്യക്ഷതയിൽ കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റ് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു.

മികച്ച കർഷകരായി തിരഞ്ഞെടുത്തവർക്ക് പുരസ്കാരം നൽകി. കൃഷിഭവന്റെ കീഴിലുള്ള ജൈവ പച്ചക്കറി വിപണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ബ്ലോക്ക് പ്രസിഡന്റ് ബി.പി. മുരളി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരി കൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷീബ. എസ്.വി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എൽ. അജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപ.എസ്, വിദ്യാഭ്യാസ ആരോഗ്യകാര്യ കമ്മിറ്റി ചെയർമാൻ സിബി. എസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. സരളമ്മ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എസ്. അനിൽകുമാർ, സുമ. കെ, ബി.ഗിരിജ കുമാരി,ഷീജ സുബൈർ,സുമ സുനിൽ,എസ്. ശ്യാം നാഥ്,പഞ്ചായത്ത് സെക്രട്ടറി സി.എസ്. പ്രവീൺ, കിളിമാനൂർ കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗം വല്ലൂർ രാജീവ്, കാർഷിക വികസന സമിതി അംഗങ്ങളായ കെ. പുഷ്പരാജൻ, മോഹൻലാൽ പാടശേഖരസമിതി സെക്രട്ടറി എസ്. മുരളീധരൻ, സി.ഡി.എസ് ചെയർപേഴ്സൺ എം.റഹിയാനത്ത് എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ സരിത മോഹൻ ജെ. സ്വാഗതവും അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ എസ്.ദിലീപ് കുമാർ നന്ദിയും പറഞ്ഞു.

കിളിമാനൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷകദിനാചരണം പ്രസിഡന്റ് ടി.ആർ. മനോജിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ അനുചിത്ര,​ ജി.ജി.ഗിരി കൃഷ്ണൻ, ബേബി സുധ, സബിത. ആർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി കെ. ഗിരിജ, കസ്തൂർബാ സർവീസ് സഹകരണ ബാങ്കിന് വേണ്ടി ഗോപാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.

പാങ്ങോട്, കല്ലറ, വാമനപുരം, നെല്ലനാട്, പുല്ലമ്പാറ കൃഷി ഭവനുകളിലെ കർഷക ദിനാചരണം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എം. ഷാഫി, ജി.ജെ.ലിസി, ജി.ഒ.ശ്രീവിദ്യ, ബീനാ രാജേന്ദ്രൻ, പി.വി.രാജേഷ് എന്നിവർ അതാത് പഞ്ചായത്തുകളിൽ അദ്ധ്യക്ഷരായി.