rights

തിരുവനന്തപുരം: കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിലെ ഒ.ബി.സി വിദ്യാർത്ഥികൾക്ക് 2019-20ലെ ഫീസാനുകൂല്യം ലഭിച്ചില്ലെന്ന പരാതിയിൽ പിന്നാക്ക വികസന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. സെപ്തംബർ 9നകം റിപ്പോർട്ട് നൽകണം. സെപ്തംബർ 13ന് കേസ് പരിഗണിക്കും. ഫീസാനുകൂല്യം ഉടൻ നൽകണമെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ കമ്മിഷൻ ഉത്തരവിട്ടിരുന്നു.