പാലോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നന്ദിയോട് യൂണിറ്റ് കൺവെൻഷൻ പാലോട് സിംഫണി ഹാളിൽ പാലോട് സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.ടി.ജി.ചന്ദ്രചൂഢൻ അദ്ധ്യക്ഷനായി.ജി.രാജേന്ദ്രൻ,യശോധരൻ നായർ,അഡ്വ.എസ്.സരസ്വതി അമ്മ,എൻ.ദിവാകരൻ നായർ,എസ്.സരസ്വതീഭായി,സാമുവൽ തോമസ് എന്നിവർ സംസാരിച്ചു.