hi

കിളിമാനൂർ: കർഷക ദിനത്തോടനുബന്ധിച്ച് നഗരൂരിൽ യുവ കർഷക അവാർഡ് കിളിമാനൂർ ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണന് ലഭിച്ചു. നഗരൂർ ഗ്രാമപഞ്ചായത്ത് നടത്തിയ കർഷകരെ അനുമോദിക്കുന്ന പരിപാടിയുടെ ഭാഗമായാണ് വിവിധ മേഖലകളിലായുള്ള മികച്ച കർഷകരെ തിരഞ്ഞെടുത്തത്. നഗരൂർ ഗ്രാമപഞ്ചായത്ത്‌ മൂന്നാം വാർഡിലെ പാടശേഖരത്തിൽ മൂന്ന് ഏക്കറിലധികം വിസ്തൃതിയിൽ വർഷങ്ങളായി ചെയ്തുവരുന്ന നെൽകൃഷി പരിഗണിച്ചാണ് അനുമോദനം നൽകിയത്. വെള്ളല്ലൂർ എൽ.പി.എസിൽ നടന്ന കർഷക ദിനാഘോഷ പരിപാടിയിൽ നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി. സ്മിതയിൽ നിന്ന് അനുമോദനം ഏറ്റുവാങ്ങി.