തിരുവനന്തപുരം: ഇനി കൊല്ലത്തുനിന്ന് ഓട്ടോ പിടിച്ച് കൊച്ചിയിലേക്ക് പോകാം. കോവളത്തുനിന്ന് ഓട്ടോയിൽ പുന്നമടക്കായലിലേക്കും പോകാം. വേണമെങ്കിൽ തിരുവന്തപുരത്തു നിന്നു ഓടിയോടി കാസർകോടുവരെയെത്താം.
ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയും വിധം 'സ്റ്റേറ്റ് പെർമിറ്റ്' അനുവദിക്കാൻ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിട്ടി (എസ്.ടി.എ) തീരുമാനിച്ചു. വിശദമായ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് ഗതാഗതവകുപ്പ് ഉടൻ പുറത്തിറക്കും. നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾക്ക് ഓടാൻ പെർമിറ്റുള്ളത്. സമീപ ജില്ലയിൽ 20 കിലോമീറ്റർ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും ലഭിച്ചിരുന്നു. എസ്.ടി.എ തീരുമാനത്തോടെ ഇനിമുതൽ കേരളത്തിൽ എവിടെയും ഓട്ടോറിക്ഷകൾക്ക് ഓട്ടം പോകാം. ജില്ല കടമ്പകളോ കിലോമീറ്റർ പരിമിതിയോ ഇല്ല. അത്യാവശ്യ സന്ദർഭങ്ങളിലുള്ള ദീർഘദൂര ഓട്ടത്തിന് ഇരട്ടി ചാർജജ് വാങ്ങുന്ന പ്രവണതയ്ക്കും ഇതോടെ താഴിടേണ്ടിരും. ജൂലായ് 10ന് ചേർന്ന എസ്.ടി.എ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെങ്കിലും ഇന്നലെയാണ് യോഗതീരുമാനം ഗതാഗത കമ്മിഷ്ണറേറ്റ് പുറത്തുവിട്ടത്. നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. രാത്രി ഓട്ടത്തിനും ദീർഘദൂര ഓട്ടത്തിനും മീറ്റർ തുകയുടെ പകുതികൂടി മാത്രമേ ഇടാക്കാനാവൂ.
ചൂടാവുന്ന ഓട്ടോ
പഴയ കാല ഓട്ടോറിക്ഷകളിൽ ഡ്രൈവറുടെ സീറ്റിനു താഴെയായാണ് എൻജിൻ. ഒരു മണിക്കൂർ ഓടുമ്പോഴേക്കും എൻജിൻ ചൂടാവുകയും വാഹനം നിറുത്തിയിടേണ്ടിവരികയും ചെയ്യും. ഈ സാഹചര്യത്തിലാണ് അന്ന് അതത് ജില്ലകളിൽ പെർമിറ്റ് പരിമിതപ്പെടുത്തിയത്. ഇപ്പോഴത്തെ ഓട്ടോകൾക്ക് പിറകിലാണ് എൻജിൻ. അത്യാധുനിക സംവിധാനങ്ങളാണ് ഇവയിലുള്ളത്. ഈ സാഹചര്യത്തിൽ പെർമിറ്റ് സംസ്ഥാന അടിസ്ഥാനത്തിലാക്കണമെന്നായിരുന്നു എസ്.ടി.എക്ക് മുന്നിലെത്തിയ ആവശ്യം. സി.ഐ.ടി.യു മാടായി ഏരിയ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് അപേക്ഷ നൽകിയിരുന്നത്. അനൗദ്യോഗിക അജണ്ടായായിട്ടാണ് ഇക്കാര്യം യോഗത്തിൽ എത്തിയത്. പുതിയ ഓട്ടോറിക്ഷകൾ തുടർച്ചയായി എട്ട് മണിക്കൂർ വരെ ഓടിക്കാൻ കഴിയുമെന്നും തൊഴിലാളികൾ പറയുന്നു.
അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന്
ബൈപ്പാസുകളിൽ ഉൾപ്പെടെ വാഹനങ്ങൾ ചീറിപ്പായുമ്പോൾ ഓട്ടോറിക്ഷകൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത കൂടുതലാണെന്ന് യോഗത്തൽ അഭിപ്രായമുയർന്നിരുന്നു.
സംസ്ഥാനാടിസ്ഥാനത്തിലുള്ള പെർമിറ്റിന് തടസ്സമുണ്ടെങ്കിൽ അയൽ ജില്ലകളിൽ 30 കിലോമീറ്റർ വരെ ഓടാൻ അനുവദിക്കണമെന്ന ആവശ്യവും രേഖാമൂലം എസ്.ടി.എയുടെ മുന്നിലുണ്ടായിരുന്നു. കൂടുതൽ ഉദാരസമീപനമാണ് ഇക്കാര്യത്തിൽ എസ്.ടി.എ സ്വീകരിച്ചത്. നിലവിൽ ഓട്ടോയെക്കാൾ കുറച്ചുകൂടി വലിയ വാഹനമായ മോട്ടോർ ക്യാബിന് സ്റ്റേറ്റ് പെർമിറ്റ് അനുവദിക്കുന്നുണ്ട്. എക്സ്‌പ്രസ് ഹൈവേകളിൽ ഓട്ടറിക്ഷകൾക്ക് നിലവിൽ പ്രവേശനമില്ല. അപകട നിരക്ക് കൂടുമെന്ന് കണ്ടാണ് വിലക്ക്.
എതിർപ്പുമായി
സി.ഐ.ടിയു