ചേരപ്പള്ളി : എസ്.എൻ.ഡി.പി യോഗം കോട്ടയ്ക്കകം ശാഖയുടെ (തെക്കൻ ശിവഗിരി ഗുരുദേവ സരസ്വതിക്ഷേത്രം) ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് ഇന്ന് കൊടിയേറും.രാവിലെ 6ന് ഗണപതിഹോമം, 6.30ന് ഗുരുപൂജ, 10 നും 10.45 നും മദ്ധ്യേ ക്ഷേത്രതന്ത്രി ചങ്ങനാശേരി ദിലീപ് വാസവൻ കൊടിയേറ്റ് കർമ്മം നിർവഹിക്കും.വൈകിട്ട് 6.30ന് ദീപാരാധന,രാത്രി 8ന് ഗാനമേള.