fund

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗാമായി കോൺഗ്രസിന്റെ മൊബൈൽ ആപ്പ് വഴിയുള്ള ധനസമാഹരണം നാളെ മുതൽ. സ്റ്റാൻഡ് വിത്ത് വയനാട്-ഐ.എൻ.സി എന്നാണ് കെ.പി.സി.സി മൊബൈൽ ആപ്ലിക്കേഷന്റെ പേര്. ആപ്പിന്റെ ലോഞ്ചിംഗ് നാളെ എറണാകുളം കളമശേരി ചാക്കോളാസ് പവിലിയൻ കൺവെൻഷൻ സെന്ററിൽ വച്ച് നിർവഹിക്കും. പ്ലേ സ്റ്റോർ,ആപ്പ് സ്റ്റോർ എന്നിവയിലൂടെ ഡൗൺലോഡ് ചെയ്യാം. ഫണ്ട് സമാഹരണത്തിനായി ധനലക്ഷി ബാങ്കിന്റെയും ഫെഡറൽ ബാങ്കിന്റെയും രണ്ട് അക്കൗണ്ടുകൾ തുറന്നു. സംഭാവന ബാങ്ക് അക്കൗണ്ടിൽ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാൽ നൽകിയ വ്യക്തിക്ക് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരുടെ ഒപ്പോടുകൂടിയ ഡിജിറ്റൽ രസീതും എസ്.എംഎസും ലഭിക്കും. രാഹുൽ ഗാന്ധി,കർണാടക സർക്കാർ,യൂത്ത് കോൺഗ്രസ് എന്നിവർ പ്രഖ്യാപിച്ച വീടുകൾ നിർമ്മിക്കാനുള്ള സ്ഥലം സർക്കാർ കണ്ടെത്തി നൽകുന്ന മുറയ്ക്ക് നടക്കും.