വെള്ളറട: ഗ്രാമപഞ്ചായത്തിലെ വെള്ളറട വാർഡിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാൽപ്പായസ ഫെസ്റ്റിവല്ലിന്റെ ഉദ്ഘാടനം എസ്.ഐ.റസൽ രാജ് നിർവഹിച്ചു. സിവിൽ പൊലീസ് ഓഫീസർ പ്രദീപ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.മംഗളദാസ് അദ്ധ്യക്ഷത വഹിച്ചു. സുനിത.എസ്.ആർ, സുനിത.ആർ.എസ്, വത്സല, സജിത, നീതു തുടങ്ങിയവർ പങ്കെടുത്തു.