ശിവഗിരി: ശ്രീനാരായണ മാസാചരണത്തിനു തുടക്കമായതോടെ ചിങ്ങം ഒന്നായ ഇന്നലെ മുതൽ ശിവഗിരിയിലേക്കുള്ള ഭക്തരുടെ തിരക്കേറുന്നു. വിവിധ ഇടങ്ങളിൽ നിന്നുള്ള വിശ്വാസികൾ രാവിലെ മുതലെത്തി ശാരദാമഠത്തിലും,വൈദികമഠത്തിലും,ബോധാനന്ദ സ്വാമി സമാധി മണ്ഡപത്തിലും പ്രാർത്ഥനയും വഴിപാടുകളും നിർവഹിച്ചു. ഗുരുപൂജാപ്രസാദത്തിനുള്ള അരിയും കാർഷിക വിളകളും പലവ്യജ്ഞനങ്ങളും സമർപ്പിക്കുന്നുമുണ്ട്. മഹാഗുരുപൂജയ്ക്കുള്ള ക്രമീകരണവും നിലവിലുണ്ട്. വിവരങ്ങൾക്ക് ഫോൺ:9447551499.