തിരുവനന്തപുരം: മരുതംകുഴി കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ജന്മാഷ്ടമി മഹോത്സവം 21 മുതൽ 26 വരെ നടക്കും. 21ന് രാവിലെ 4.30 ന് നിർമ്മാല്യദർശനം, 5.15ന് മഹാഗണപതിഹോമം, 5.30 ന് സന്താനഗോപാലപൂജ, 5.45 ന് വേദജപം, 6.30 ന് ധന്വന്തിരിപൂജ, 7 ന് സുകൃത ഹോമം, 7.15 ന് ധന്വന്തരി ഹോമം, 7.30 ന് പ്രഭാതപൂജ, 8 ന് സുദർശന ഹോമം, 9 ന് നാരായണീയ പാരായണം, കലശപൂജ, 10.30 ന് അഭിഷേകം, വൈകിട്ട് 4.30 നും 5.15 നും ഭജൻസ്, 6 ന് ലക്ഷ്മിനാരായണ പൂജ,6.30 ന് അഷ്ടപദി, 6.40ന് അലങ്കാരച്ചാർത്ത് ദീപാരാധന, 7ന് പുഷ്പാഭിഷേകം, 7.15 ന് സർപ്പബലി, 7.30ന് ഭഗവതിസേവ, രാത്രി 8ന് ശാസ്ത്രീയ നൃത്തം, 8.45 ന് അത്താഴ പൂജ. രണ്ടാം ഉത്സവ ദിവസമായ 22ന് രാവിലെ 9 ന് ശ്രീമത് ഭാഗവത പാരായണം, 4.15നും 5.30നും ഭജൻസ് , രാത്രി 8 ന് ഡാൻസ്. മൂന്നാം ഉത്സവം 23 ന് രാവിലെ 9 ന് ദേവീ മാഹാത്മ്യം, 8 ന് ഡാൻസ് ( മരുതംകുഴി കേശവ ഡാൻസ്). 4-ാം ഉത്സവം 24 ന് രാവിലെ 9 ന് രാമായണ പാരയണം, 4.15 നും 5.30 നും ഭജൻസ് , 8 ന് ഡാൻസ്, 25 ന് രാവിലെ 9 ന് ഭഗവത് ഗീതാപാരായണം. വൈകിട്ട് 5 ന് സംഗീത സദസ്, 6 ന് വാദ്യമേളങ്ങൾ, 8 ന് ഡാൻസ് (കേശവപുരം കലാസാംസ്കാരിക പീഠം). 26 ന് രാവിലെ 8 ന് പുല്ലാങ്കുഴൽ കച്ചേരി, വൈകിട്ട് 5 ന് നാദസ്വരക്കച്ചേരി, രാത്രി 8 ന് ശാസ്ത്രീയ നൃത്തം, ഉറിയടി, 9.30 വാദ്യമേള നാദവിസ്മയം, 11 ന് സഹസ്രാവർത്തി ശംഖാഭിഷേകം, 12.15 ന് അഷ്ടാഭിഷേകം 12.40 ന് ഇളനീർ, പാൽ, പഞ്ചാമൃതം അഭിഷേകങ്ങൾ, 12.45 ന് അലങ്കാരച്ചാർത്ത് ദീപാരാധന.