തിരുവനന്തപുരം:വയനാട്ടിലെ വായ്പകൾക്ക് മോറട്ടോറിയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് സംസ്ഥാന ബാങ്കേഴ്സ് സമിതിയോഗം നാളെ ചേരും.ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവരുടെ ബാങ്ക് വായ്പകളിലും തിരിച്ചടവിലും മാനുഷികപരിഗണന നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്തെല്ലാമാണ് ഇക്കാര്യത്തിൽ സാധ്യമാവുകയെന്നും ചർച്ച ചെയ്യും.ആശ്രിതരുടേയും ഉരുൾപൊട്ടലിൽ സ്വത്തുവകകൾ നഷ്ടപ്പെട്ടവരുടേയും വായ്പകൾ എഴുതിത്തള്ളാൻ കേരള ബാങ്ക് ഭരണസമിതി തീരുമാനിച്ചിരുന്നു.