car

വർക്കല: കരുനിലക്കോട്, കാരമുക്ക്, കടകത്ത് പാലത്തിനു സമീപം കാർ കുഴിയിലേക്ക് മറിഞ്ഞു. ഇന്നലെ രാവിലെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. റോഡിൽ നിന്നു ഏതാണ്ട് 15 അടിയോളം താഴ്ചയിൽ വീടും മതിലും സ്ഥിതി ചെയ്യുന്നുണ്ട്. താഴേക്ക് പതിച്ച കാർ മതിലിൽ തട്ടി നിന്നു.