ആറ്റിങ്ങൽ : മുദാക്കൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷകദിനാചരണവും കർഷക തൊഴിലാളി ആദരവും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി അദ്ധ്യക്ഷത വഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ വി.എസ്,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പൂണത്തുമൂട് മണികണ്ഠൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാറാണി, ചിറയിൻകീഴ് ബ്ലോക്ക്‌ മെമ്പർ നന്ദു രാജ്, മെമ്പർമാരായ പൂവണതുംമൂട് ബിജു,അനിൽ കുമാർ, ബാദുഷ, സുജിത, ലീലാമ്മ,മനോജ്‌, ഷൈനി,ആറ്റിങ്ങൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അർച്ചന.ബി,കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖരസമിതി അംഗങ്ങൾ,ചെമ്പൂർ ശശിധരൻ നായർ, പ്രസിഡന്റ്‌ അഡ്വ. ദിലീപ്,എന്നിവർ സംസാരിച്ചു. മുദാക്കൽ കൃഷി ഓഫീസർ ജാസ്മി വൈ സ്വാഗതവും കൃഷി അസിസ്റ്റന്റ് ജസീം. ബി.എസ് നന്ദിയും പറഞ്ഞു.