തിരുവനന്തപുരം: കേരള വിവാഹധൂർത്തും ആർഭാടവും നിരോധനം കരട് ബിൽ നിയമസഭ ചർച്ചചെയ്ത് ആവശ്യമായ മാറ്റങ്ങളോടെ പാസാക്കണമെന്ന് സംസ്ഥാന വനിതാകമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു.യുവജന കമ്മിഷന്റെ സഹകരണത്തോടെ വനിതാ കമ്മിഷൻ സംഘടിപ്പിച്ച 'സ്ത്രീധന വിമുക്ത കേരളം' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.യുവജന കമ്മിഷൻ അദ്ധ്യക്ഷൻ എം.ഷാജർ അദ്ധ്യക്ഷപ്രസംഗം നടത്തി.മേയർ ആര്യാ രാജേന്ദ്രൻ മുഖ്യതിഥിയായിരുന്നു.വനിതാ കമ്മിഷനംഗം വി.ആർ.മഹിളാമണി,ജില്ലാ വനിതാ ശിശുവികസന ഓഫീസർ കവിതാറാണി രഞ്ജിത്,യുവജന കമ്മിഷൻ അംഗങ്ങളായ വിജിത ബിനുകുമാർ,എച്ച്.ശ്രീജിത്,വനിതാ കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ.ദിവ്യ തുടങ്ങിയവരും സംസാരിച്ചു. സഖി വിമൺസ് റിസോഴ്സ് സെന്റർ സെക്രട്ടറി ജെ.സന്ധ്യ വിഷയം അവതരിപ്പിച്ചു.വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ.അർച്ചന ചർച്ചയ്ക്ക് നേതൃത്വം നൽകി.കമ്മിഷനംഗം ഇന്ദിരാ രവീന്ദ്രൻ സ്വാഗതവും മെമ്പർ സെക്രട്ടറി സോണിയാ വാഷിംഗ്ടൺ നന്ദിയും പറഞ്ഞു.