തിരുവനന്തപുരം: പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും ട്രാവൻകൂർ പ്രവാസി ഡെവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച വായ്പാ കൈമാറ്റ ചടങ്ങിൽ 11 പ്രവാസിസംരംഭകർക്കായി ഒരു കോടിരൂപയുടെ വായ്പ കൈമാറി.പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ കെ.വി.അബ്ദുൽ ഖാദർ വായ്പാവിതരണം ഉദ്ഘാടനം ചെയ്തു.സി.ഇ.ഒ അജിത് കോളശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ.ഐ കമ്മിഷൻ അംഗം ഗഫൂർ പി.ലില്ലീസ്,വെൽഫെയർ ബോർഡ് ഡയറക്ടർ ബാദുഷ കടലുണ്ടി,ടി.പി.ഡി.സി.എസ് പ്രസിഡന്റ് സജീവ് തൈക്കാട്,സെക്രട്ടറി രേണി വിജയൻ എന്നിവർ പങ്കെടുത്തു.