പൂവാർ: എസ്.എൻ.ഡി.പി യോഗം അരുമാനൂർ ശാഖയുടെ ആഭിമുഖ്യത്തിൽ 18,20 തീയതികളിൽ 170 -ാമത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങൾ നടത്തും.18ന് വൈകിട്ട് 3ന് അരുമാനൂർ ശാഖ ഹാളിൽ ഗുരുദേവ കൃതികളുടെ പാരായണ മത്സരവും,പ്രസംഗ മത്സരവും നടക്കും.20ന് രാവിലെ 6.30ന് ഗുരുപൂജ,8.30ന് ഗുരുപുഷ്പാഞ്ജലി,9ന് ഗുരുദേവ കീർത്തന ആലാപനം,വൈകിട്ട് 3ന് സമ്മാനദാനം.6.30ന് ഫ്ളോട്ട് സമർപ്പണം,7.30ന് ജയന്തി ഘോഷയാത്രയ്ക്ക് സ്വീകരണം.മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇന്ന് കൃത്യം 3ന് ശാഖാ ഹാളിൽ എത്തണമെന്ന് ശാഖാ സെക്രട്ടറി കൊടിയിൽ അശോകൻ അറിയിച്ചു.