uj

തിരുവനന്തപുരം: ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുതി നിലയത്തിലെ ജനറേറ്റർ തകരാർ പരിഹരിച്ചതോടെ സംസ്ഥാനത്ത് കഴിഞ്ഞ ബുധനാഴ്ച മുതൽ അനുഭവപ്പെട്ട വൈദ്യുതി പ്രതിസന്ധി ഇന്നലെ ഒഴിവായി.

ലഭിക്കേണ്ട 500 മെഗാവാട്ട് വൈദ്യുതി കുറഞ്ഞതും ഉപഭോഗത്തിലെ പെട്ടെന്നുള്ള വർദ്ധന കാരണം 150 മെഗാവാട്ടിന്റെ കമ്മിയും ഉണ്ടായതാണ് പ്രതിസന്ധിയുണ്ടാക്കിയത്. പവർ എക്സ്ചേഞ്ച് വഴി മതിയായ വൈദ്യുതി ലഭ്യമാക്കാനായില്ല.ഇതോടെ ബുധനാഴ്ച മുതൽ വൈകിട്ട് 7 മുതൽ രാത്രി 11വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ഇടവിട്ട് പത്തുമുതൽ 15 മിനിറ്റ് വരെ വൈദ്യുതി കട്ട് ചെയ്തായിരുന്നു നിയന്ത്രണം.