നേമം:എസ്.എൻ.ഡി.പി യോഗം പള്ളിച്ചൽ ശാഖയുടെ ചതയ ദിനാഘോഷവും പ്രതിഷ്ഠാവാർഷികവും 19,20 തീയതികളിൽ നടക്കും. 19ന് പള്ളിച്ചൽ ഗുരുതീർത്ഥം ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികൾ. 20ന് രാവിലെ 5ന് ഗുരുപൂജ. 10ന് ശാഖ പ്രസിഡന്റ് സുരേഷ് എൽ.കുമാർ പതാക ഉയർത്തും. വൈകിട്ട് 6.30ന് നടക്കുന്ന ഗുരുധർമ്മ പ്രചാരണ സമ്മേളനം സാബു കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്യും. നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ,യൂണിയൻ സെക്രട്ടറി മേലാങ്കോട് സുധാകരൻ,നേമം ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ,പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാഗേഷ്,പള്ളിച്ചൽ പഞ്ചായത്ത് അംഗം തമ്പി,ശാഖാ വനിത സംഘം പ്രസിഡന്റ് ബിന്ദു വി.എൽ,ശാഖാ വനിത സംഘം സെക്രട്ടറി ഗീത, എന്നിവർ സംസാരിക്കും. ശാഖ പ്രസിഡന്റ് സുരേഷ് എൽ കുമാർ അദ്ധ്യക്ഷനാകും. സെക്രട്ടറി എസ്. ശശിധരൻ നന്ദി പറയും.