നെടുമങ്ങാട്:ബാലഗോകുലം നെടുമങ്ങാട് ഗോകുല ജില്ലയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷ ദിനാചരണവും എഴുത്തച്ഛൻ അനുസ്മരണവും ചരിത്ര ഗവേഷകനും സാഹിത്യ കാരനുമായ വെള്ളനാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബാലഗോകുലം ജില്ലാ രക്ഷാധികാരി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.റവന്യൂ ജില്ലാ സഹ കാര്യദർശി സുഭാഷ്,ഗോകുല ജില്ലാ അദ്ധ്യക്ഷൻ സുരേഷ് കുമാർ,ഖജാൻജി പ്രശാന്ത് വെള്ളനാട്,താലൂക്ക് കാര്യദർശിമാരായ അനിൽ,ഗിരീഷ് ബാബു,രാജൻ എന്നിവർ സംസാരിച്ചു.