photo
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നിർദ്ധന രോഗികൾക്കുള്ള ന്യൂരാജസ്ഥാൻ മാർബിൾസിന്റെ ചികിത്സാധനസഹായ വിതരണോദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിക്കുന്നു. സി.വിഷ്ണുഭക്തൻ,ആർ.സുഭാഷ്, എം.അബ്ദുൾ വാഹീദ്, ഫിറോസ് ലാൽ,ജോസഫിൻ മാർട്ടിൻ, ഡോ.ഷീജ തുടങ്ങിയവർ സമീപം

തിരുവനന്തപുരം: 25 ഡയാലിസിസ് രോഗികൾക്കും നിർദ്ധനരായ 25 കാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്‌ണുഭക്തൻ ഒമ്പത് വർഷമായി എല്ലാമാസവും നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു.

നിർമ്മാണം നടക്കുന്ന ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഈ വർഷം പൂർത്തിയാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂരാജസ്ഥാൻ മാർബിൾസ് 20 വർഷം മുമ്പ് നിർമ്മിച്ച് നൽകിയ താലൂക്ക് ആശുപത്രിയിലെ ഐ.സി യൂണിറ്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്‌ണുഭക്തൻ,ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൾ വാഹീദ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ് ലാൽ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫിൻ മാർട്ടിൻ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷീജ,ലേ സെക്രട്ടറി മുഹമ്മദ് അലി,നഴ്സിംഗ് സൂപ്രണ്ട് ഗിരിജ,മഞ്ജു, ശിവദാസ് എന്നിവർ പങ്കെടുത്തു.

ഫോട്ടോ: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നിർദ്ധന രോഗികൾക്കുള്ള ന്യൂരാജസ്ഥാൻ മാർബിൾസിന്റെ ചികിത്സാ ധനസഹായ വിതരണോദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിക്കുന്നു. സി.വിഷ്ണുഭക്തൻ,ആർ.സുഭാഷ്,എം.അബ്ദുൾ വാഹീദ്, ഫിറോസ് ലാൽ,ജോസഫിൻ മാർട്ടിൻ,ഡോ.ഷീജ തുടങ്ങിയവർ സമീപം