ടി.കെ.എമ്മിൽ ബി.ടെക്, എം.ടെക് കോഴ്സുകൾ
തിരുവനന്തപുരം: കൊല്ലം ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗിൽ ഓരോ ബി.ടെക്, എം.ടെക് കോഴ്സുകൾ അനുവദിച്ചു. ബിടെക് കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)- 60സീറ്റ്, എം.ടെക് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി- 18സീറ്റ് എന്നിവയാണ് അനുവദിച്ചത്.
പരീക്ഷാഫലം
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരിയിൽ നടത്തിയ ഡി.ഫാം പാർട്ട് 1 (റെഗുലർ / സപ്ലിമെന്ററി) പുനഃമൂല്യനിർണയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.dme.kerala.gov.inൽ.
യു.ജി.സി നെറ്റ് അഡ്മിറ്റ് കാർഡ്
ന്യൂഡൽഹി : യു.ജി.സി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. 21, 22,23 തീയതികളിലെ പരീക്ഷകളുടെ അഡ്മിറ്റ് കാർഡാണ് പ്രസിദ്ധീകരിച്ചത്. 21 മുതൽ സെപ്റ്റംബർ 4വരെയാണ് പരീക്ഷ. വെബ്സൈറ്റ് : ugcnet. nta. an. in
സഹചാരി പദ്ധതി: 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സഹായിക്കുന്ന എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി യൂണിറ്റിനെ ആദരിക്കുന്ന സഹചാരി പദ്ധതിയിലേക്ക് 31ന് മുൻപ് അപേക്ഷിക്കാം. സന്നദ്ധ സംഘടനകൾ, എൻ.ജി.ഒ, സാമൂഹ്യ പ്രവർത്തകർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർക്കും അപേക്ഷ നൽകാം.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി സാമൂഹ്യനീതി വകുപ്പിന്റെ swd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 234 3241.
കേരള സർവകലാശാല സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ബി.ടെക് കോഴ്സുകളിലെ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (മെറിറ്റ്), ഇൻഫർമേഷൻ ടെക്നോളജി (മെറിറ്റ്), കമ്പ്യൂട്ടർ സയൻസ് (മാനേജ്‌മെന്റ്) ലാറ്ററൽ എൻട്രി സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നാളെ രാവിലെ 10 മുതൽ കോളേജ് ഓഫീസിൽ നടത്തും. ഫോൺ: 9995142426, 9388011160, 9447125125.
ബി.ആർക്. മേഴ്സിചാൻസ് പരീക്ഷാഫലം
ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി, ബി.എസ്‌സി ബയോടെക്‌നോളജി , ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‌സി സൈക്കോളജി, കൗൺസിലിംഗ് സൈക്കോളജി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബർ 24ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.ഡെസ് ഒക്‌ടോബർ 3, 10 തീയതികളിൽ ആരംഭിക്കുന്ന രണ്ട്, ആറ് സെമസ്റ്റർ ബി.ഡെസ് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി പരീക്ഷകളുടെ ജ്യോഗ്രഫി പ്രാക്ടിക്കൽ എക്സാമുകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് പരീക്ഷയുടെ കോംപ്ലിമെന്ററി കമ്പ്യൂട്ടർ സയൻസ് ആൻഡ്മെഷീൻ ലേണിംഗ് പ്രാക്ടിക്കൽ പരീക്ഷകൾ സെപ്തംബർ 25 ന് നടത്തും.
വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി നാളെ മുതൽ 29 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
സ്കോളർഷിപ്പ് പരീക്ഷ
തിരുവനന്തപുരം: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള തപാൽ വകുപ്പിന്റെ ദീൻദയാൽ സ്പർഷ് യോജന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ആറ് മുതൽ ഒൻപത് വരെ ക്ളാസുകളിൽ പഠിക്കുന്ന 40 പേർക്ക് 6000രൂപയുടെ സ്കോളർഷിപ്പ് നൽകും. അടുത്തിടെ നടന്ന അവസാന പരീക്ഷയിൽ 60% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്/ഗ്രേഡ് പോയിന്റ് (എസ്.സി/എസ്.ടിക്ക് 5% ഇളവ്) നേടിയവരും കേരളത്തിലെ തപാൽ ഫിലാറ്റലി ബ്യൂറോയിൽ ഏതെങ്കിലും ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉള്ളവർക്കുമാണ് പരീക്ഷയിൽ പങ്കെടുക്കാനാകുക. ക്വിസ് മത്സരം, 'ഫിലാറ്റലി പ്രോജക്ട്" എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ. വിജ്ഞാപനം: https://www.indiapost.gov.in/
മെഡിക്കൽ, അനുബന്ധ കോഴ്സുകൾ: അന്തിമ റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് പട്ടിക www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ: 04712525300.