aituc

തിരുവനന്തപുരം: കേരള ചുമട്ട് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് സമാപനം. എം.വി. വിദ്യാധരൻ നഗറിൽ നടന്ന സമ്മളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ പാസാക്കിയ നിയമങ്ങൾക്ക് അനുസൃതമായി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇത്തരം തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി ചെറുത്തുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഇന്ദുശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ പി.എസ്. നായിഡു, ജനറൽ സെക്രട്ടറി കെ.വേലു, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ എന്നിവർ പങ്കെടുത്തു.