പാറശാല: പാറശാല തിരുനാരായണപുരം പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി.26 ന് സമാപിക്കും. നാലാം ഉത്സവ ദിവസം മുതൽ യജ്ഞശാലയിൽ നടക്കുന്ന ഭാഗവത സപ്‌താഹ യജ്ഞം 26 ന് രാവിലെ 8.30 ന് നടക്കുന്ന അവഭൃഥ സ്നാനപൂജയോടെ സമാപിക്കും.ഉത്സവ ദിവസങ്ങളിൽ ദിവസേന രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടർന്ന് 6 ന് വിശേഷാൽ പ്രഭാത പൂജ,7.15 ന് വിശേഷാൽ ഗണപതിപൂജ, 8 ന് പന്തീരടി പൂജ, 8.30 ന് പാലഭിഷേകം, 8.45 ന് ഇളനീർ അഭിഷേകം,9 ന്നവകലശപൂജ,9.30 ന് കളഭാഭിഷേകം, മുഴുക്കാപ്പ്, 10 ന് ഗണപതിക്ക് മുഴുക്കാപ്പ്, 10 ന് ബ്രഹ്മരക്ഷസിന് പ്രത്യേകപൂജ, 10.30 ഗോപൂജ, 11 ന് വിശേഷാൽ പൂജ, 11.30ന് നാഗർക്ക് പ്രത്യേകപൂജ,12 ന് പന്തിരുനാഴി വഴിപാട്, വൈകുന്നേരം 6.30 ന് അസ്തമയപൂജയും ദീപാരാധനയും, 7 ന് വിഷ്ണുസഹസ്രനാമ പുഷ്പാഞ്ജലി, 8 ന് അത്താഴപൂജ, 8.30 ന് യക്ഷിയമ്മക്ക് പ്രത്യേകപൂജ എന്നിവ. കൂടാതെ ഇന്ന് രാവിലെ 10 ന് നാരായണീയ പാരായണം,വൈകിട്ട് 7 ന് ഭക്തിഗാനമേള.18 ന് രാവിലെ 10 ന് അദ്ധ്യാത്മ രാമായണത്തിന്റെ ശ്രേഷ്ഠഭാഗം പാരായണം,വൈകിട്ട് 7 ഭജന,19 ന് രാവിലെ10 ന് രാവിലെ 10ന് അദ്ധ്യാത്മ രാമായണത്തിന്റെ ശ്രേഷ്ഠഭാഗം പാരായണം,വൈകിട്ട് 6.30 യജ്ഞശാലയിൽ ഭദ്രദീപം തെളിക്കൽ മധു കാടാമ്പുഴ (ചെയർമാൻ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഭഗവത്ഗീത),രാത്രി 8 ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം.ഉത്സവ ദിവസങ്ങളിൽ ഭക്തജനങ്ങൾക്കായി ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. 20 ന് രാവിലെ 6.30 മുതൽ ഭാഗവത സപ്‌താഹ യജ്ഞതത്തിന് തുടക്കമാവും.