apj
apj

തിരുവനന്തപുരം: എ.പി.ജെ.അബ്ദുൾ കലാം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കല്ലിയൂർ വള്ളംകോട് ജംഗ്ഷനിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.സുരേഷ് വെള്ളായണി ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.വള്ളംകോട് ഒാമനക്കുട്ടൻ (സമിതി പ്രസിഡന്റ്) അദ്ധ്യക്ഷനായിരുന്നു.ഉൗക്കോട് രാജശേഖരൻ (സമിതി സെക്രട്ടറി),ഗോപൻ വി.ആചാരി (ഭാരതീയ ദളിത് സാഹിത്യ അക്കാഡമി ഡോ.അംബേദ്കർ കലാശ്രീ നാഷണൽ അവാർഡ് ജേതാവ്),എം.വിനുകുമാർ (കല്ലിയൂർ പഞ്ചായത്ത് മെമ്പർ),ഇടയ്ക്കോട് സുധി,വള്ളംകോട് ചന്ദ്രമോഹൻ,കുപ്പയ്ക്കൽ മോഹൻദാസ്,പ്രസാദ്,കൈലാസ്,കാർത്തിക്,നിലമ അംബി എന്നിവർ പങ്കെടുത്തു.എസ്.എസ്.എൽ.സി,പ്ളസ്ടു പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് ട്രോഫി വിതരണം ചെയ്തു. ഏറ്റവും മികച്ച കർഷകനെ (കല്ലിയൂർ പഞ്ചായത്ത്) ആദരിച്ചു.അങ്കണവാടി കുട്ടികൾക്ക് അക്ഷര മാലകൾ നൽകി.