തിരുവനന്തപുരം: പ്രേംനസീർ അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ പ്രേം സിംഗേഴ്സ് ഗാനകൂട്ടായ്മയിലൂടെ ആസ്വദിക്കാം.പ്രേംനസീർ സുഹൃത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി 20ന് വൈകിട്ട് 4ന് വട്ടിയൂർക്കാവ് പഞ്ചാനന സ്മാരക ഗ്രന്ഥശാലാ ഹാളിൽ സംഗീത സംവിധായകൻ ദർശൻ രാമൻ ഉദ്ഘാടനം ചെയ്യും.ചലച്ചിത്ര സംവിധായകൻ ഡോ.സന്തോഷ് സൗപർണിക ലോഗോ പ്രകാശനം ചെയ്യും.ചലച്ചിത്രതാരം ദീപാ സുരേന്ദ്രൻ ലോഗോ സ്വീകരിക്കും.നടൻ വഞ്ചിയൂർ പ്രവീൺകുമാർ,സംവിധായകൻ ജോളിമസ്,ഫിലിം പി.ആർ.ഒ അജയ് തുണ്ടത്തിൽ,സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ,പനച്ചമൂട് ഷാജഹാൻ,റഹിം പനവൂർ തുടങ്ങിയവർ സംസാരിക്കും.തുടർന്ന് നിത്യഹരിത ഗാനസന്ധ്യ.