തിരുവനന്തപുരം: ഗുരുവീക്ഷണത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗുരുദേവ കൃതികളുടെ പാരായണത്തോട് അനുബന്ധിച്ച് പേട്ട പള്ളിമുക്ക് ഗുരു ബുക്ക് സെന്ററിൽ നടന്ന ചടങ്ങ് ശ്രീനാരായണ സാഹിത്യ പരിഷത്ത് പ്രസിഡന്റ് ‌ഡോ.തോളൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു.പേട്ട ജി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.അഡ്വ.ക്ലാരൻസ് മിറാൻഡ വിഷയാവതരണം നടത്തി.മണ്ണന്തല എ.കെ.മോഹനൻ,മണക്കാട് സി.രാജേന്ദ്രൻ,കെ.ജയധരൻ,പ്ലാവിള എസ്. ജയറാം,മംഗളശ്രീ ടിച്ചർ,മുഹമ്മ പീതാംബരൻ, അരവിന്ദാക്ഷൻ കുറ്റിയിൽ,ഡി.കൃഷ്ണമൂർത്തി തുടങ്ങിയവർ പങ്കെടുത്തു.