തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കുളത്തൂർ വടക്കും ഭാഗം ശാഖയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 170-ാമത് ഗുരുദേവ ജയന്തി ആഘോഷം 20ന് ശാഖാഹാളിൽ നടക്കും.രാവിലെ 7ന് ഗുരുപൂജയും പുഷ്പാഞ്ജലിയും. തുടർന്ന് 7.30ന് ശാഖാ പ്രസിഡന്റ് ജി.മധുസൂദനൻ പതാക ഉയർത്തും.വൈകിട്ട് 6.30ന് നടക്കുന്ന ജയന്തി സമ്മേളനം പി.കെ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ എസ്. ശിശുപാലൻ,ആലുവിള അജിത്ത്,മേടയിൽ വിക്രമൻ തുടങ്ങിയവർ പങ്കെടുക്കും.