തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം വെൺപാലവട്ടം ശാഖയുടെ നേതൃത്വത്തിലുള്ള 170-മത് ജയന്തി ആഘോഷങ്ങളിൽനിന്ന് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഘോഷയാത്രയും മറ്റു ആഘോഷങ്ങളും ഒഴിവാക്കി ആത്മീയ പരിപാടികളോടെ നടത്താൻ ശാഖാ പ്രസിഡന്റ് ജി. ശിവാനന്ദന്റെ അദ്ധ്യക്ഷതയിൽ കൂടിയ ശാഖാ കമ്മിറ്റി തീരുമാനിച്ചു. ജയന്തി ദിനം രാവിലെ 9ന് ശാഖാ ഗുരുമന്ദിരത്തിൽ ജി. ശിവാനന്ദന്റെയും എസ്. ശ്രീകുമാർ, വി. ഷിബുകുമാറിന്റെയും നേതൃത്വത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന. 9.30ന് പത്രാധിപർ യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് പതാക ഉയർത്തും. വൈകിട്ട് 6.30ന് വയനാട്ടിൽ മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി ശാന്തിദീപം തെളിക്കൽ, ഗുരുപൂജ, സമൂഹപ്രാർത്ഥന, പെൻഷൻ വിതരണം, ചതയനിധിചിട്ടി നറുക്കെടുപ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് ശാഖാസെക്രട്ടറി ജി. സുരേഷ് കുമാർ അറിയിച്ചു.