kumar

പാറശാല: പാറശാല ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സഹകാർ ഭാരതി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സഹകാർ ഭാരതി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കുമാറിനെ പ്രസിഡന്റായും ആർ.ബിജുകുമാറിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. അഡ്വ.എൻ.കെ.രത്നകുമാർ,ഡോ.സായ്ജി,ശശീന്ദ്രൻ.ആർ, സുചിത്ര പി.ആർ,മോഹൻ റോയ്,സജു ചന്ദ്രശേഖർ കെ.സി,വിപിൻ ചന്ദ്രൻ സി.എ,വീണ.എ,സുലജ.എ എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.