karshaka

തിരുവനന്തപുരം: കർഷകമോർച്ച വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. ബി.ജെ.പി വർക്കല മണ്ഡലം ഓഫീസിൽ നടന്ന പരിപാടി ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ ഇലകമൺ സതീശൻ ഉദ്ഘാടനം ചെയ്‌തു.

കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ഷാജി ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി വർക്കല മണ്ഡലം പ്രസിഡന്റ് ബിജി, വൈസ് പ്രസിഡന്റ്മാരായ ജോയി സംബശിവൻ,സിന്ധു.വി,സെക്രട്ടറി യേശുമണി,കൗൺസിലർമാരായ ഉണ്ണിക്കൃഷ്ണൻ, ഷീനാ.കെ.ഗോവിന്ദ്,കർഷകമോർച്ച ജില്ലാ കമ്മിറ്റി അംഗം അനിൽ,ബി.ജെ.പി വെട്ടൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സന്തോഷ്,വിമൽകുമാർ,സുലോചനൻ,മോഹനകുമാർ എന്നിവർ പങ്കെടുത്തു.