തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നതിനാൽ ഇന്ന് മുതൽ നിർമ്മാണജോലികൾ അവസാനിക്കുന്നതുവരെ വഴുതക്കാട് ഡി.പി.ഐ റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക്ക് പൊലീസ് അറിയിച്ചു. ബേക്കറി ജംഗ്ക്ഷൻ ഭാഗത്ത് നിന്നും വഴുതക്കാട് വഴി ഡി.പി.ഐ, ജഗതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വഴുതക്കാട് ജംഗ്ക്ഷനിൽ നിന്നും തിരിഞ്ഞ് ശ്രീമൂലം ക്ലബ് ജംഗ്ഷൻ ഇടപ്പഴിഞ്ഞി - ജഗതി വഴിപോകണം. വെള്ളയമ്പലം ഭാഗത്തു നിന്നും ഡി.പി.ഐ, ജഗതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ശ്രീമൂലം ക്ലബ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഇടപ്പഴിഞ്ഞി ജഗതി വഴി പോകണം. ജഗതി ഭാഗത്തു നിന്നും വഴുതക്കാട് ജംഗ്ക്ഷൻ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഡി.പി.ഐ ജംഗ്ക്ഷൻ - വിമൻസ് കോളേജ് ജംഗ്ക്ഷൻ വഴി വഴുതക്കാട് ഭാഗത്തേക്ക് പോകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :04712558731, 9497930055.