തിരുവനന്തപുരം: പേട്ട ജനമൈത്രി ഓട്ടോറിക്ഷാ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മുൻ ജില്ലാകളക്ടർ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ മുക്കംപാലമൂട് രാധാകൃഷ്‌ണൻ, കല്ലിംഗൽ ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഷഫീക്, പൊലീസ് ജനമൈത്രി കോ ഓർഡിനേറ്റർ രഘുനാഥൻ നായർ, സാമൂഹ്യപ്രവർത്തക ഷെർലി തുങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ നാല് ഭിന്നശേഷിക്കാർക്ക് വീൽചെയറും നിർദ്ധനരായ മൂന്ന് രോഗികൾക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്തു.