karshaka-dinacharanam

കല്ലമ്പലം: ഒറ്റൂർ പഞ്ചായത്ത് കൃഷിഭവനിൽ നടന്ന കർഷകരെ ആദരിക്കലും കർഷക ദിനാചരണവും വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.ബീന അദ്ധ്യക്ഷയായി.കൃഷി ഓഫീസർ ലീന സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ സജേഷ് നന്ദിയും പറഞ്ഞു.ജില്ലാ ഡിവിഷൻ മെമ്പർമാരായ പ്രിയദർശിനി,ഗീതാ നസീർ,ഒറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാന്തിലാൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഒ.ലിജ,സത്യബാബു,രാഗിണി,ബ്ലോക്ക് മെമ്പർ ഡി.എസ്.പ്രദീപ്,മെമ്പർമാരായ ഷിനി,റഹ്‌ന നസീർ,വിദ്യ,ലളിതാംബിക,പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ,അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാർ,സഹകരണ ബാങ്ക് സെക്രട്ടറി ഷൈലജ എന്നിവർ പങ്കെടുത്തു. തുടർന്ന് കർഷക ദിനത്തോടനുബന്ധിച്ച് മുന്തിയ ഇനം തെങ്ങ്, പ്ലാവ്, മാവ് തൈകളും,​പച്ചക്കറിത്തൈകളും സൗജന്യമായി വിതരണം ചെയ്തു. ഒറ്റൂർ സർവീസ് സഹകരണ ബാങ്കാണ് പൊന്നാടയും മെമന്റോയും ക്യാഷ് അവാർഡും സ്പോൺസർ ചെയ്തത്.