ബാലരാമപുരം: അന്താരാഷ്ട്ര യൂത്ത് ഡേയോടനുബന്ധിച്ച് 'വെർച്ച്വൽ ലോകത്തിലെ കെണികൾ' എന്ന വിഷയത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. മരുതൂർക്കോണം പി.ടി.എം സ്‌കൂളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വിഴിഞ്ഞം ലയൺസ് ക്ലബ് നടത്തിയ പ്രസംഗമത്സത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആലിയ,പത്താം ക്ലാസ് വിദ്യാർത്ഥികളായ സോജാ,ഷാനു എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ലയൺസ് ക്ലബ് എരിയാ മാനേജർ വിനോദ് കുമാർ.എ,പ്രസിഡന്റ് സിബി മൈക്കിൾ,​സെക്രട്ടറി ശോഭനകുമാർ,​അഡ്മിനിസ്ട്രേറ്റർ റാഫി,​സോൺ ചെയർപേഴ്സൺ രതീഷ്,​അദ്ധ്യാപകരായ സജു,​റാഫി,​ക്യാബിനറ്റ് അംഗങ്ങളായ അഭിലാഷ്,​നന്ദു കസവുകട,​ആനന്ദ് രാജ് എന്നിവർ പങ്കെടുത്തു.