പള്ളിക്കൽ: കർഷക ദിനത്തിൽ ഗ്രാമപഞ്ചായത്തും കൃഷിഭവനുകളും സംയുക്തമായി മുതിർന്ന കർഷകരെ അനുമോദിച്ചു. മടവൂർ,പള്ളിക്കൽ ഗ്രാമപഞ്ചായത്തുകളിൽ അനുമോദന യോഗങ്ങൾ വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി.മുരളി മുഖ്യാതിഥിയായിരുന്നു.

പള്ളിക്കൽ കൃഷിഭവനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീനയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൃഷി ആഫീസർ ധന്യ,ജനപ്രതിനിധികൾ,കർഷക സമിതിഅംഗങ്ങൾ,കർഷകർ,തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്തിലെ എല്ലാ നെൽകർഷകരെയും വിവിധ വിഭാഗങ്ങളിൽ തിരഞ്ഞെടുത്ത കർഷകരെയും അനുമോദിച്ചു.

മടവൂരിൽ പഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി ആഫീസർ ആശ, ജനപ്രതിനികൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന കർഷകനുള്ള അവാർഡ് നേടിയ കൃഷ്ണൻകുട്ടി നായർക്കും മികച്ച കർഷകരായി തിരഞ്ഞെടുത്തവർക്കും പുരസ്കാരങ്ങൾ നൽകി.