നെയ്യാറ്റിൻകര: നടൻ സത്യന്റെ 112-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എൽ.പി,യു.പി,ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് കലാമത്സരങ്ങൾ നടത്തുന്നു. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ മത്സരങ്ങൾ നെയ്യാറ്റിൻകര ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 20ന് രാവിലെ 8ന് നടക്കും. കഥാകഥനം,പെയിന്റിംഗ്,കേട്ടെഴുത്ത്,ഫാൻസി ഡ്രസ്‌,ലളിതഗാനം,കയ്യെഴുത്ത്,ഉപന്യാസം,മോണോ ആക്ട് എന്നിവയാണ് മത്സരയിനങ്ങൾ. ഫോൺ: 9995034063, 9447553406.