പാറശാല: ആലത്തോട്ടം ഗവ.എൽ.പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വർണക്കൂടാരം പദ്ധതി സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജു സ്‌മിത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അനിതാറാണി,വീണ,ബി.ആർ.സി ട്രെയ്നർമാരായ എസ്.ജയചന്ദ്രൻ,ബിനിത, സി.ആർ.സി.സി സുബിജ,ഹെഡ്മാസ്റ്റർ ടി.ജോൺസേവ്യർ,വർണക്കൂടാരം സ്‌കൂൾ കോ-ഓർഡിനേറ്റർ നിഷാമോൾ,എസ്.ആർ.ജി കൺവീനർ പുഷ്പറാണി,പി.ടി.എ പ്രസിഡന്റ് തുഷാര,പ്രോഗ്രാം കൺവീനർ മിത്ര,സ്റ്റാഫ് സെക്രട്ടറി ക്രിസ്തുദാസ് തുടങ്ങിയവർ സംസാരിച്ചു.