കടയ്ക്കാവൂർ: ഗുരുവിഹാറിൽ ഗുരുദേവ ജയന്തി ആഘോഷിക്കും. നാളെ രാവിലെ 5ന് നടതുറക്കൽ,നിർമ്മാല്യപൂജ,ഗുരുപൂജ.6ന് മഹാദേവശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം. 8ന് സമുദ്ധാരണയോഗം പ്രസിഡന്റ് എസ്.സുനിൽകുമാർ പതാക ഉയർത്തും. 8.30ന് കുട്ടികളുടെ കായിക മത്സരങ്ങൾ,​11.30ന് വിശേഷാൽ പൂജ,12.30ന് അന്നദാനം.2ന് കലാ മത്സരങ്ങൾ,​വൈകിട്ട് 6ന് ദീപാരാധന. 6.30ന് നടക്കുന്ന ചതയദിന സമ്മേളനം ശ്രീനാരായണ ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. സമുദ്ധാരണയോഗത്തിൽ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എൻ.അശോകൻ,കവി കായിക്കര അശോകൻ,സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുക്കും. രാത്രി 8ന് കുട്ടികളുടെ കലാപരിപാടികൾ,കഥാപ്രസംഗം,നൃത്തനൃത്യങ്ങൾ.