പാറശാല: പാറശാല ഗ്രാമപഞ്ചായത്തിലെ കിഴത്തോട്ടം വാർഡിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിശിഷ്ട വ്യക്തികളെ അനുമോദിച്ചു. വിമുക്തഭടന്മാർ,അങ്കണവാടി പ്രവർത്തകർ,തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെയാണ് വാർഡ് മെമ്പർ താരയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. ഇടിച്ചക്കപ്ലാമൂട് വാർഡ് മെമ്പർ എം.സെയ്തലി യോഗം ഉദ്ഘാടനം ചെയ്തു. വിമുക്ത ഭടന്മാരെയും തൊഴിലുറപ്പ് പ്രവർത്തിയിൽ 100 ദിവസം പൂർത്തിയാക്കിയവരെയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ ആദരിച്ചു. എ.സി.ഡി.എസ്,അങ്കണവാടി പ്രവർത്തകരെ വെള്ളറട ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ ദീപ്തി അനുമോദിച്ചു. വസന്ത,ഷെറിൻ,രമ,വിജയകുമാരി,വിജി എന്നിവർ സംസാരിച്ചു.