kipothu

മുടപുരം: സഹകരണ പ്രസ്ഥാനങ്ങൾ നാടിന്റെ വികസനങ്ങൾക്ക് കരുത്ത് പകരുന്ന കേന്ദ്രങ്ങളാണെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു.കിഴുവിലം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ പുരസ്കാരവിതരണവും കർഷക അനുമോദന സമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഉന്നതവിജയം കൈവരിച്ച ബാങ്ക് അംഗങ്ങളുടെ മക്കൾക്കും ജീവനക്കാരുടെ മക്കൾക്കും ഉപഹാരങ്ങൾ നൽകി.

തിരഞ്ഞെടുക്കപ്പെട്ട കർഷകരെ പൊന്നാട അണിയിച്ചു. ഓണം വിപണനമേളയും എം.പി ഉദ്‌ഘാടനം ചെയ്തു. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത, വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,കവി രാധാകൃഷ്ണൻ കുന്നുംപുറം, ബാങ്ക് വൈസ് പ്രസിഡന്റ് ജെ.ശശി,ബാങ്ക് ഭരണ സമിതി അംഗങ്ങളായ ഷമീർ,എസ്.ബിജുകുമാർ,എ.ആർ.താഹ,അല്ലിക .എസ്,എൽ.ബിന്ദു,എം.എസ്.സതീദേവി,എൻ.സുദേവൻ,ബി.ദേവരാജൻ,കെ.ഷാനവാസ്,ബി.സുദർശനൻ, എ.ചന്ദ്രശേഖരൻ നായർ ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനന്തകൃഷ്ണൻ നായർ,ജയന്തി കൃഷ്ണ,സലീന,കടയറ ജയചന്ദ്രൻ,വത്സലകുമാരി,ബാങ്ക് ചീഫ് എക്സിക്യുട്ടീവ് പി.അനിൽകുമാർ എന്നിവർ സംസാരിച്ചു.