ശിവഗിരി : ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഉയർത്തുന്നതിനുള്ള ധർമ്മപതാക വാഹന ഘോഷയാത്രയായി ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ച മുരുക്കുംപുഴ കാളകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്നും ഇന്നലെ രാവിലെ പുറപ്പെട്ട് ഉച്ചയോടെ മഹാസമാധിയിൽ എത്തിച്ചേർന്നു.
ഘോഷയാത്രക്ക് ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവർ നേതൃത്വം നല്‍കി. ഗുരുധർമ്മ പ്രചരണസഭയുടേയും യുവജന സഭയുടേയും ഭാരവാഹികളും ഭക്തജനങ്ങളും ഗുരുദേവ പ്രസ്ഥാനങ്ങളും വഴി നീളെ വരവേല്‍പ്പ് നല്‍കി . മഹാസമാധിയിൽ സന്യാസി ശ്രേഷ്ഠർ കൊടിയും കൊടിക്കയറും സ്വീകരിച്ചു.
ഫോട്ടോ:
ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ശിവഗിരിയിൽ ഉയർത്തുന്നതിന് മുരുക്കും പുഴ കാളകണ്ടേശ്വരം ക്ഷേത്രത്തിൽ നിന്നും എത്തിച്ച ധർമ്മപതാക മഹാസമാധിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മപ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വിശാലാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി നാരായണദാസ് തുടങ്ങിയവർ ചേർന്നു സ്വീകരിക്കുന്നു.