വെള്ളറട: കുന്നത്തുകാൽ ഗ്രാമശബ്ദം സാഹിത്യ സാംസ്കാരിക ഭാഷാ പഠന ഗവേഷണ സംഘം ഗ്രാമീണ ഗ്രന്ഥശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്വാതന്ത്ര്യ സ്‌മൃതി ജ്വാല സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന അനുമോദന യോഗത്തിൽ നെടുമങ്ങാട് ഡിവൈ.എസ്.പി കെ.എസ്.അരുൺ,​ഡാലുംമുഖം ശ്രീകുമാർ,​ആനാവൂർ സത്യദാസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമശബ്ദം ചെയർമാൻ റോബിൻ പ്ളാവിള അദ്ധ്യക്ഷത വഹിച്ചു.