ജെഎസ്കെ നവംബർ ഒന്നിന്

ss

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ രണ്ട് ചിത്രങ്ങൾ റിലീസിന്. സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം, പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജെഎസ്കെ എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. വരാഹം സെപ്തംബർ അവസാനമോ ഒക്ടോബർ ആദ്യമോ തിയേറ്ററിൽ എത്തും. ജെഎസ്കെ നവംബർ ഒന്നിന് റിലീസ് ചെയ്യാനാണ് തീരുമാനം. നീണ്ട ഇടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപിയുടെ രണ്ട് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നത്. അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് ജെഎസ്കെയിൽ സുരേഷ് ഗോപി എത്തുന്നത്.

ഏറെ നാളുകൾക്കുശേഷമാണ് വക്കീൽ വേഷത്തിൽ സുരേഷ് ഗോപി എത്തുന്നത്. അനുപമ പരമേശ്വരനാണ് നായിക. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. അസ്കർ അലി. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ്, യദുകൃഷ്ണ, ജയൻ ചേർത്തല, രജത്ത് മേനോൻ, കോട്ടയം രമേശ് എന്നിവരാണ് മറ്റു താരങ്ങൾ. കോസ്‌മോസ് എന്റർടെയ്ൻമെന്റ്, ഇഫാർ മീഡിയ എന്നീ ബാനറിൽ ജെ. ഫാനിന്ത്രകുമാർ, റാഫി മതിര എന്നിവർ ചേർന്നാണ് നിർമ്മാണം. അതേസമയം വരാഹത്തിൽ സുരേഷ് ഗോപിയോടൊപ്പം സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനാണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന സുരേഷ് ഗോപി ചിത്രം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.