വിതുര: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാദ്ധ്യതയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിട്ടിയുടെ നി‌ർദ്ദേശപ്രകാരം വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും അടച്ചിടും.