photo

ചിറയിൻകീഴ്: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നു ശിവഗിരിയിലേക്ക് ധർമ്മ പതാക - കൊടിക്കയർ സമർപ്പണ രഥ ഘോഷയാത്ര നടന്നു. ശിവഗിരിയിൽ ചതയദിനത്തിൽ തൃക്കൊടിയേറ്റിനുള്ള ധർമ്മ പതാകയും, കൊടിക്കയറും മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്ര മേൽശാന്തി രാജേഷിൽ നിന്നു ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ,ശിവഗിരി സ്വാമി വിരജാനന്ദ എന്നിവർ ഏറ്റുവാങ്ങി. തുടർന്ന്

രഥ ഘോഷയാത്രയുടെയും വാഹന വ്യൂഹത്തിന്റെയും അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ നിന്നു ആരംഭിച്ച ഘോഷയാത്രയ്ക്ക് വിവിധ ഗുരു മന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും സ്വീകരണങ്ങൾ നൽകി. പുത്തൻചന്ത വഴി ഉച്ചയോടെ മഹാസമാധിമന്ദിരത്തിൽ ഘോഷയാത്ര എത്തിച്ചേർന്നു. തുടർന്ന് ധർമ്മ പതാകയും കൊടിക്കയറും മഹാസമാധിയിൽ ശിവഗിരിയിലെ സ്വാമിമാർ ഏറ്റുവാങ്ങി.

എസ്.എൻ.ഡി.പി മുരുക്കുംപുഴ ശാഖ പ്രസിഡന്റ് അശോക് കുമാർ, സെക്രട്ടറി സുരേഷ് കോട്ടറക്കരി, ക്ഷേത്ര പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി വത്സൻ, ശാഖ വൈസ് പ്രസിഡന്റ് ഭുവന ചന്ദ്രൻ, ക്ഷേത്ര വൈസ് പ്രസിഡന്റുമാരായ സുകു,ബാബു,ക്ഷേത്ര രക്ഷാധികാരി രാജു ആരാമം, ഗുരുസമിതി കൺവീനർ ലാൽ ഇടവിളാകം, അനിൽകുമാർ,അജിത് കുമാർ, അജയകുമാർ, മാതൃസമിതി അംഗങ്ങളായ കെ. പി ലൈല,ഓമന വിജയൻ, ഗീത,ലിസി, ശിവഗിരി യുവജന സഭാ ചെയർമാൻ രാജേഷ്, സഹദേവൻ, കൺവീനർ അഡ്വ.സുബിത് ദാസ് തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്ത് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.