വിതുര: എസ്.എൻ.ഡി.പി യോഗം വിതുര ശാഖായുടെ നേതൃത്വത്തിൽ നാളെ വിവിധ പരിപാടികളോടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കുമെന്ന് ശാഖാപ്രസിഡന്റ് കാർത്തികേയനും സെക്രട്ടറി സുദർശനനും അറിയിച്ചു. രാവിലെ 11ന് ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുള്ള വാഹനഘോഷയാത്ര ഗുരുമന്ദിരത്തിൽ നിന്നാരംഭിക്കും. രാത്രി 7ന് സമാപിക്കും.