മലയിൻകീഴ്: മണപ്പുറം ഗ്രാമസ്വരാജ്‌ ഗ്രന്ഥാലയത്തി 71 -ാം വാർഷികം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.വി.രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.രാജഗോപാൽ, ഡോ.എൻ.എം.നായർ,എസ്.ശിവപ്രസാദ്,കെ.വാസുദേവൻനായർ,എസ്.രവികുമാർ,രാഹുൽ സി.എസ്,ശ്യാം ജി എന്നിവർ സംസാരിച്ചു. മികച്ച ഗ്രന്ഥശാലാ പ്രവർത്തകനായി തിരഞ്ഞെടുത്ത രാജേന്ദ്രൻ ശിവഗംഗയ്ക്കും മികച്ച ലൈബ്രേറിയൻ ബിന്ദു പ്രസാദിനും വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കും പുരസ്കാരം നൽകി. തുടർന്ന് ബാലവേദി കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.